ആലപ്പുഴ സ്വദേശി സൗദിയില്‍ മരിച്ചു

റിയാദ്: ആലപ്പുഴ സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആദികാട്ടു കുളങ്ങര സ്വദേശി ഹബീസ്ഖാന്‍(48) ആണ് മരിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം ബുറൈദ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇവിടെ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. പിതാവ്: മുഹമ്മദ് റാവുത്തര്‍. ഭാര്യ: റംല. മക്കള്‍: ബിന്‍ഹാജ്, ബിലാല്‍.

Exit mobile version