ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരി സ്വന്തമാക്കി അബുദാബി രാജകുടുംബാംഗം; 100 കോടി ഡോളര്‍ നിക്ഷേപിക്കും

അബുദാബി: പ്രമുഖ മലയാളി വ്യവസായി എംഎ യൂസഫലിയുടെ ലുലുഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ 20 ശതമാനം ഓഹരികള്‍ അറബ് വ്യവസായ പ്രമുഖനും അബുദാബി രാജകുടുംബാംഗം സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. 100 കോടി ഡോളറിനാണ് ഓഹരികള്‍ വാങ്ങിയത്.

അബുദാബി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റോയല്‍ ഗ്രൂപ്പ് ചെയര്‍മാനായ ഷെയ്ഖ് തഹ് നൂന്‍ബിന്‍ സെയ്യദ് അല്‍ നഹ്യാന്‍ ആണ് ഓഹരികള്‍ സ്വന്തമാക്കിയിരിക്കുന്നത്. ബിസിനസ് വാര്‍ത്താ ഏജന്‍സി ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വാണിജ്യം, റിയല്‍ എസ്റ്റേറ്റ്, മാധ്യമം തുടങ്ങി നിരവധി മേഖലകളില്‍ നിക്ഷേപമുള്ള കമ്പനിയാണ് റോയല്‍ ഗ്രൂപ്പ്. ഫസ്റ്റ് അബുദാബി ബാങ്കിന്റെ ചെയര്‍മാന്‍ കൂടിയാണ് ഷെയ്ഖ് തഹ്‌നൂന്‍. റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പിന്നീട് പുറത്തിറക്കുമെന്ന് ലുലു മാധ്യമവിഭാഗം മേധാവി വി നന്ദകുമാര്‍ പറഞ്ഞു. പ്രശസ്തമായ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുള്‍പ്പെടെ നിരവധി മേഖലകളില്‍ നിക്ഷേപമുണ്ട് ലുലു ഗ്രൂപ്പിന്.

Exit mobile version