യുഎഇയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു; കൊവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം പത്ത് ആയി

ദുബായ്: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി മരിച്ചു. മരിച്ച മറ്റു രണ്ടുപേരും ഏഷ്യക്കാരാണെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 46 ആയി.

യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം പത്ത് ആയി. ഇന്നലെ രണ്ട് മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഒറ്റപ്പാലം സ്വദേശി അബ്ദുല്‍ ഖാദര്‍ (47), തുമ്പമണ്‍ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് ഇന്നലെ മരിച്ചത്.

ഇന്ന് 490 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 7755 ആയി ഉയര്‍ന്നു. അതെസമയം ഇന്ന് 83 പേര്‍ക്ക് കൂടി ഇന്ന് രോഗം പൂര്‍ണമായും ഭേദപ്പെട്ടു. രോഗവിമുക്തി നേടിയവരുടെ എണ്ണം ഇതോടെ 1443 ആയി.

Exit mobile version