നാട്ടിലെത്താന്‍ സഹായിക്കണം: സൗദിയിലുള്ള ഗര്‍ഭിണികളായ മലയാളി നഴ്‌സുമാര്‍ സര്‍ക്കാര്‍ സഹായം തേടുന്നു

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ നാട്ടിലെത്താന്‍ സര്‍ക്കാര്‍ സഹായം തേടുന്നു. ഗര്‍ഭിണികളായ നഴ്‌സുമാരാണ് എങ്ങനെയെങ്കിലും നാട്ടിലെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ അല്‍ ഖാസിം റീജിയണിലുള്ള ആശുപത്രിയില്‍ ജോലി ചെയ്യുന്ന 40 ഗര്‍ഭിണികളായ നഴ്‌സുമാരാണ് സഹായം തേടുന്നത്. നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള നഴ്‌സുമാരുടെ ആവശ്യം. പ്രസവാനന്തര പരിചരണത്തിന് വേണ്ട സുരക്ഷ അവിടെ ലഭ്യമല്ലെന്നാണ് ആശങ്ക.

നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യപെട്ട് ഡീന്‍ കുര്യാക്കോസ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്ത് അയച്ചിരുന്നു. പക്ഷേ ഇതിന്മേല്‍ നടപടിയില്ല.

Exit mobile version