കൊവിഡ് 19; സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി

റിയാദ്: സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി. കര്‍ഫ്യൂ നീട്ടിയതായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 23 ന് ആരംഭിച്ച 21 ദിവസത്തെ കര്‍ഫ്യൂ നടപടി ശനിയാഴ്ച അര്‍ധരാത്രി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് രാജാവ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

സൗദിയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ഫ്യൂ നീട്ടിയിരിക്കുന്നത്. കര്‍ഫ്യൂവിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച നിയന്ത്രണങ്ങളും യാത്രാ നിരോധനവും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 3651 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 47 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version