സൗദി അറേബ്യയില്‍ 147 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 2752 ആയി ഉയര്‍ന്നു; ആശങ്ക

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 147 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2752 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

റിയാദ് 56, ജിദ്ദ 27, മദീന 24, മക്ക 21, ഖത്തീഫ് 8, ദമ്മാം നാല് എന്നിവിടങ്ങളിലാണ് പുതുതായി രോഗങ്ങള്‍ സ്ഥിരീകരിച്ചത്. നിലവില്‍ രോഗം ബാധിച്ച് 2163 പേര്‍ ചികിത്സയിലുണ്ട്. 551 പേര്‍ രോഗമുക്തരായി. 38 പേര്‍ മരിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് നാല് മരണം റിപ്പോര്‍ട്ട് ചെയ്തത്.

ചികിത്സയില്‍ കഴിയുന്നവരില്‍ 41 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ അറുപത് പേരില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.

Exit mobile version