സൗദി അറേബ്യയില്‍ 61 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 2463 ആയി ഉയര്‍ന്നു

റിയാദ്: സൗദി അറേബ്യയില്‍ 61 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 2463 ആയി ഉയര്‍ന്നു. കൊവിഡ് വിവരങ്ങള്‍ക്കുവേണ്ടിയുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക വെബ്‌സൈറ്റാണ് തിങ്കളാഴ്ച രാവിലെ 9.50ഓടെ ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ച രാത്രി മാത്രം 17 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രോഗം ബാധിച്ചവരില്‍ 47 ശതമാനം സൗദി പൗരന്മാരും 53 ശതമാനം വിദേശികളുമാണ്.

അതെസമയം രാജ്യത്ത് 488 പേര്‍ രോഗമുക്തരായി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 1941 പേര്‍ ചികിത്സയില്‍ തുടരുന്നു. 34 പേര്‍ മരണത്തിന് കീഴടങ്ങി. ചികിത്സയിലുള്ളവരില്‍ 39 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Exit mobile version