പ്രതിരോധം ശക്തമാക്കി യുഎഇ; ജൂൺ വരെ എല്ലാ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ഇ ലേണിങ് സിസ്റ്റം തുടരും

ദുബായ്: കൊറോണ വൈറസ് ബാധ യുഎഇയേയും ഭീതിപ്പെടുത്തുന്നതിനിടെ ശക്തമായ പ്രതിരോധ നടപടികളുമായി യുഎഇ. സ്‌കൂളുകളിലേയും യൂണിവേഴ്‌സിറ്റികളിലേയും ഇ-ലേണിങ് സിസ്റ്റം ജൂൺ മാസം വരെ തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും കൊറോണ വൈറസ് ബാധ പടരാതിരിക്കാൻ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ഉടൻ തുറക്കേണ്ടതില്ലെന്നാണ് യുഎഇ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ഇ-ലേണിങ് ജൂൺ മാസം വരെ തുടരാനും പരീക്ഷകൾ മാത്രം അതാത് സ്ഥാപനങ്ങളിൽ നടത്താനുമാണ് യുഎഇ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്.

കൊറോണയെ തുടർന്ന് ഏപ്രിൽ അഞ്ച് വരെ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനാണ് ആരോഗ്യവകുപ്പ് നേരത്തെ തീരുമാനിച്ചത്. യുഎഇയിൽ ഇലേണിങ് സിസ്റ്റത്തിലൂടെയാണ് വിദ്യാർത്ഥികളെ ഇപ്പോൾ പഠിപ്പിക്കുന്നത്.

Exit mobile version