കൊവിഡ് 19; ബഹ്‌റൈനില്‍ 23 പേര്‍ക്ക് കൂടി രോഗബാധ; ചികിത്സയില്‍ കഴിയുന്നത് 223 പേര്‍

മനാമ: ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ബഹ്‌റൈനില്‍ ഇന്ന് 23 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 223 ആയി.

31840 പേരെ രോഗ നിര്‍ണയത്തിനുള്ള പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. അതേസയമം, കഴിഞ്ഞദിവസം ഏഴ് പേര്‍ സുഖം പ്രാപിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗ വിമുക്തി നേടിയവരുടെ എണ്ണം 272 ആണ്.

കുവൈറ്റില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 255 ആയി ഉയര്‍ന്നു. ഒമ്പത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചത്. നിലവില്‍ 188 പേരാണ് ചികിത്സയിലുള്ളത്

Exit mobile version