യുഎഇയില്‍ 12 പേര്‍ക്ക് കൂടി കൊറോണ; രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 98 ആയി; കനത്ത ജാഗ്രത

അബൂദാബി: ലോകത്താകമാനം കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുകയും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്യുമ്പോഴും ഗള്‍ഫ് രാജ്യങ്ങളിലും കൊറോണയെ പിടിച്ചുകെട്ടാന്‍ കഴിയാത്ത കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

യുഎഇയില്‍ 12 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് ഇന്ത്യക്കാരും ഉള്‍പ്പെടും. ഇതോടെ
യുഎഇയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 98 ആയി. വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടിയുടെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ പുതിയ ടൂറിസ്റ്റ് വിസയോ, സന്ദര്‍ശക വിസയോ, റെസിഡന്റ് വിസയോ ലഭിക്കില്ല.

യുഎഇ പുതിയ വിസകള്‍ അനുവദിക്കുന്നത് നിര്‍ത്താന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. അതേസമയം, നിലവില്‍ വിസ ലഭിച്ചവര്‍ക്ക് യാത്രതുടരാം. എന്നാല്‍ അവധിക്കാലം യുഎഇയില്‍ ചെലവഴിക്കാന്‍ പദ്ധതിയിട്ട പലരും കൊറോണ കാരണം യാത്ര മാറ്റിവെയ്ക്കുകയാണ്.

Exit mobile version