കുവൈറ്റില്‍ അതീവ ജാഗ്രതാ നിര്‍ദേശം; മാര്‍ച്ച് 29 വരെ പൊതുഅവധി, വിമാന സര്‍വീസുകളും റദ്ദാക്കി

കുവൈറ്റ് സിറ്റി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കുവൈറ്റില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 29 വരെ കുവൈറ്റില്‍ പൊതുഅവധി പ്രഖ്യാപിച്ചു. ഒപ്പം എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി. ഇനിയൊരു അറിയിപ്പുണ്ടാകും വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.

മുഴുവന്‍ വിദ്യാലയങ്ങളും അടച്ചു. രാജ്യത്തെ എല്ലാ സിനിമാ തീയ്യേറ്ററുകളും ഹോട്ടല്‍ ഹാളുകളും അടച്ചിടാന്‍ ഇതിനോടകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ ആഘോഷപരിപാടികളും ഒഴിവാക്കാനും നിര്‍ദേശം നല്‍കി.

രാജ്യത്ത് കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം അനുനിമിഷം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കര്‍ശന പ്രതിരോധ നടപടികള്‍ക്ക് സര്‍ക്കാര്‍ തീരുമാനം കൈകൊണ്ടത്.

Exit mobile version