അതിശക്തമായ മഴ; തിരുവനന്തപുരത്ത് മൂന്ന് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്, സ്‌കൂളുകള്‍ക്ക് അവധി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അതിശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ജില്ലയിലെ മൂന്ന് നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി.

കരമന നദിയിലെ വെള്ളെകടവ് സ്റ്റേഷനില്‍ ഓറഞ്ച് അലര്‍ട്ടും നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനിലും വാമനപുരം നദിയിലെ അയിലം സ്റ്റേഷനിലും യെല്ലോ അലര്‍ട്ടും ജല കമ്മീഷന്‍ പ്രഖ്യാപിച്ചു.

also read: പെരുമഴ, വെള്ളത്തിലായി തലസ്ഥാനം, മഴക്കെടുതി വിലയിരുത്താന്‍ സര്‍ക്കാര്‍ അടിയന്തര യോഗം

നദിയില്‍ ഇറങ്ങുന്നവരും തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ജില്ലയില്‍ തുടര്‍ച്ചയായി മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരിക്കുകയാണ്.

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. ഇനിയും മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രളയത്തിന് ശേഷം കൂടുതല്‍ മഴ കിട്ടിയ സമയമാണിതെന്നും മന്ത്രി പറഞ്ഞു.

Exit mobile version