നബി ദിനം; സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് കൊണ്ടോട്ടി എംഎല്‍എ, മുഖ്യമന്ത്രിക്ക് കത്ത്

മലപ്പുറം: നബി ദിനം പ്രമാണിച്ച് സംസ്ഥാനത്ത് സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് എംഎല്‍എ. കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം ആണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുള്ളത്.

cm pnarayi vijayan| bignewslive

സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് നേരത്തെ സെപ്റ്റംബര്‍ 27നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന് തീരുമാനിച്ച സാഹചര്യത്തില്‍ പൊതു അവധി ഈ ദിവസത്തിലേക്ക് മാറ്റണമെന്നാണ് എംഎല്‍എ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

also read: നിപ ഭീഷണി കുറഞ്ഞു, കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും, മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം

അതേസമയം, മഹല്ലു കമ്മിറ്റികള്‍ നബി ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മഹല്ലു കമ്മിറ്റികള്‍. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് മാറ്റ് കൂട്ടുമെങ്കിലും ദഫ് മുട്ടാണ് പ്രധാന ആകര്‍ഷണം.

cm pnarayi vijayan| bignewslive

Exit mobile version