ദമാം: കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ 5 പേര് മരിച്ചു.സൗദിയിലെ അല്‍ഖഫ്ജി, അബ്റുഖ് അല്‍കിബ്രീത് റോഡിലാണ് അപകടം ഉണ്ടായത്. 5പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
ഇരു വശങ്ങളില് നിന്നുമെത്തിയ കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ തീപടര്‍ന്നു. ഇരുകാറുകളിലുമുണ്ടായിരുന്നവരാണ് മരിച്ചത്. സംഭവത്തില്‍ മരിച്ചവരുടെ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.