പ്രവാസികളുടെ യാത്രാ ദുരിതം തീരുന്നു; എയർ ഇന്ത്യയുടെ ജംബോ സർവീസ് ഡിസംബറിൽ

കരിപ്പൂർ: പ്രവാസികളുടെയും വിനോദസഞ്ചാരികളുടെയും സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള യാത്ര ഇനി എയർ ഇന്ത്യ എളുപ്പമാക്കും. ജംബോ സർവീസുകൾ ആരംഭിക്കാനുള്ള നടപടികൾ എയർ ഇന്ത്യ പൂർത്തിയാക്കി. എയർ ഇന്ത്യയുടെ ജിദ്ദ കോഴിക്കോട് ജംബോ വിമാന സർവീസ് ഡിസംബറിൽ 25നാണ് ആരംഭിക്കുന്നത്.

ഡിസംബർ 24ന് രാത്രി 11.05ന് ജിദ്ദയിൽനിന്ന് പുറപ്പെടുന്ന ജംബോ വിമാനം 25ന് രാവിലെ 7.30ന് കോഴിക്കോട്ടെത്തും. ഈ സർവീസിന് അടുത്തയാഴ്ച മുതൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കാൻ എയർ ഇന്ത്യ ശ്രമം തുടങ്ങി. ഡൽഹിയിൽനിന്നും കോഴിക്കോട്ടെത്തി ജിദ്ദയിലേക്ക് പറക്കുന്ന രീതിയിലായിരിക്കും വിമാനത്തിന്റെ മടക്കം. യൂറോപ്യൻ മേഖലയിലേക്ക് സർവീസ് നടത്തുന്ന ജംബോ വിമാനം കോഴിക്കോട് ജിദ്ദ മേഖലയിലേക്ക് കൂടി ഉപയോഗപ്പെടുത്താനാണ് അധികൃതരുടെ ശ്രമം.

ഡൽഹിയിൽനിന്നും കോഴിക്കോട്ടെത്തി ജിദ്ദയിലേക്ക് പോകുന്ന നിലയിലായിരിക്കും വിമാനത്തിന്റെ മടക്കം. യൂറോപ്യൻ മേഖലയിലേക്ക് സർവീസ് നടത്തുന്ന ജംബോ വിമാനം കോഴിക്കോട് ജിദ്ദ മേഖലയിലേക്ക് കൂടി ഉപയോഗപ്പെടുത്താനാണ് അധികൃതരുടെ ശ്രമം. കരിപ്പൂരിൽ ജിദ്ദ യാത്രക്കാരെ ഇറക്കിയശേഷം, വിമാനം ഡൽഹിയിലേക്ക് സർവീസ് നടത്താനാണ് പുുതിയനീക്കം. നേരിട്ടുള്ള കോഴിക്കോട്ഡൽഹി സർവീസിന് ശരാശരി 3.1 മണിക്കൂർ സമയമെടുക്കും. ഇങ്ങനെവരുമ്പോൾ ഏഴുമണിക്കൂർ പറക്കാനും അതുവഴി അനാവശ്യ പാർക്കിങ് ചാർജ് ഒഴിവാക്കാനും എയർ ഇന്ത്യക്ക് സാധിക്കും.

രാവിലെ 11ന് ഡൽഹിയിൽ എത്തുന്ന വിമാനം വൈകുന്നേരം അഞ്ചിന് ഡൽഹി-ജിദ്ദ, ഡൽഹി-കോഴിക്കോട് യാത്രക്കാരുമായി കോഴിക്കോട്ട് എത്തും, കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കാരെയും കയറ്റി വൈകുന്നേരം 6.30ന് ജിദ്ദയിലേക്ക് പുറപ്പെടും.
ജിദ്ദ-കോഴിക്കോട് ഡൽഹി, ഡൽഹി-കോഴിക്കോട്-ജിദ്ദ മേഖലയിൽ നേരിട്ടുള്ള എയർ ഇന്ത്യയുടെ ബോയിങ് 747400 സർവീസാവും ഇത്. ഡൽഹി കോഴിക്കോട് മേഖലയിൽ ഒരു നോൺ സ്റ്റോപ്പ് സർവീസ് കൂടി ഇതുവഴി ലഭ്യമാവും. നിലവിൽ എയർ ഇന്ത്യക്ക് മാത്രമാണ് ഒരേ ഒരു ഡൽഹി-കോഴിക്കോട് നോൺസ്റ്റോപ്പ് സർവീസുള്ളത്.

Exit mobile version