സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്ക് ഹൃദയാഘാതം; ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് വിദ്യാര്‍ത്ഥി, സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം, നിറകൈയ്യടി

നഹാര്‍ അല്‍ അന്‍സി എന്ന വിദ്യാര്‍ത്ഥിയാണ് പകച്ചു നില്‍ക്കാതെ ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് രക്ഷകനായത്.

റിയാദ്: വാഹനം ഓടിച്ചുകൊണ്ടിരിക്കെ പല ഡ്രൈവര്‍മാര്‍ക്കും ഹൃദയാഘാതം സംഭവിച്ചിട്ടുണ്ട്. ചിലത് അപകടങ്ങളിലേയ്ക്കും വഴിവെയ്ക്കാറുണ്ട്. ചിലര്‍ വേദന കടിച്ചമര്‍ത്തി അപകടം ഒഴിവാക്കാനും ശ്രമിക്കും. എന്നാല്‍ ഇവിടെ ഹൃദയാഘാതം വന്ന ഡ്രൈവറെ നീക്കി വിദ്യാര്‍ത്ഥി ബസിന്റെ നിയന്ത്രണം ഏറ്റെടുത്തതാണ് അമ്പരപ്പിച്ചിരിക്കുന്നത്.

സ്‌കൂള്‍ ബസ് ഓടിച്ചുകൊണ്ടിരുന്ന ഡ്രൈവര്‍ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വലിയ ദുരന്തത്തിലേയ്ക്കാണ് പോകുന്നത് കണ്ട് ബസിന്റെ നിയന്ത്രണം വിദ്യാര്‍ത്ഥി ഏറ്റെടുക്കുകയായിരുന്നു. മറ്റ് കുട്ടികളുടെ കൂടി ജീവനാണ് വിദ്യാര്‍ത്ഥിയുടെ സമയോചിത ഇടപെടലില്‍ രക്ഷപ്പെട്ടത്. സൗദി അറേബ്യയിലെ തൈമ ഗവര്‍ണറേറ്റിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം ക്ലാസ് കഴിഞ്ഞു പോകുമ്പോഴായിരുന്നു സംഭവം.

നഹാര്‍ അല്‍ അന്‍സി എന്ന വിദ്യാര്‍ത്ഥിയാണ് പകച്ചു നില്‍ക്കാതെ ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് രക്ഷകനായത്. ബസിലുള്ളവര്‍ക്ക് ആര്‍ക്കും പരിക്കുകള്‍ ഒന്നും തന്നെ ഇല്ല. നഹാറിന്റെ സമയോചിതമായ ഇടപെടലിനെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പടെയുള്ളവര്‍ അഭിനന്ദിച്ചു. അപകടം നടന്ന ബസിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബസിനു പുറത്ത് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, വലിയൊരു അപകടത്തില്‍ നിന്നാണ് വിദ്യാര്‍ത്ഥി എല്ലാവരെയും രക്ഷിച്ചത്.

Exit mobile version