പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സൗദി ഒരുക്കിയത് ഊഷ്മള സ്വീകരണം

സൗദി-ഇന്ത്യ നയതന്ത്ര ബന്ധത്തിന് സല്‍പ്പേരുണ്ടാക്കാന്‍ സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ജനതയുടെ കഠിനാധ്വാനവും പ്രതിബദ്ധതയും ഏറെ സഹായിച്ചതായി പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഡി പറഞ്ഞു.

റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഊഷ്മള സ്വീകരണമാണ് സൗദി അറേബ്യ ഒരുക്കിയത്. മൂന്നു വര്‍ഷത്തിനുള്ളിലെ മോഡിയുടെ രണ്ടാം സൗദി സന്ദര്‍ശനമാണിത്. സൗദി-ഇന്ത്യ നയതന്ത്ര ബന്ധത്തിന് സല്‍പ്പേരുണ്ടാക്കാന്‍ സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ജനതയുടെ കഠിനാധ്വാനവും പ്രതിബദ്ധതയും ഏറെ സഹായിച്ചതായി പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഡി പറഞ്ഞു.

ജനങ്ങള്‍ തമ്മിലുള്ള ദശാബ്ദങ്ങളായുള്ള ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള പാരസ്പര്യം നിലനിര്‍ത്താനുള്ള ശ്രമം തുടരുന്നതിലും ചരിത്രപരമായ ഐക്യത്തെ കൂടുതല്‍ ദൃഢമാക്കുന്നതിനും പ്രേരക ശക്തിയാകുമെന്നു ഉറപ്പുണ്ടെന്നും മോഡി പറഞ്ഞു. ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കുള്ള പ്രധാനപ്പെട്ടതും വിശ്വാസ യോഗ്യവുമായ ഉറവിടം എന്നനിലയില്‍ സൗദിയുടെ പങ്ക് പ്രശംസനീയമാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണങ്ങളിലെ പ്രധാനപ്പെട്ട മേഖലകളില്‍ ഒന്നാണ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ നിക്ഷേപം. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും സ്മാര്‍ട്ട് സിറ്റി പദ്ധതികളിലും സൗദി നിക്ഷേപകരെയും സ്വാഗതം ചെയ്യുന്നു. ഈ സന്ദര്‍ശനത്തില്‍ ഇന്ത്യയും സൗദിയും വിവിധ മേഖലകളില്‍ പ്രത്യേകിച്ച് പ്രതിരോധം, സുരക്ഷ, ഊര്‍ജ്ജ മേഖലകളില്‍ ഉള്‍പ്പെടെ കരാര്‍ ഒപ്പിടാന്‍ പോകുന്നതില്‍ സന്തോഷമുണ്ടെന്നും മോഡി പറഞ്ഞു

അതേസമയം, ഒരുമിച്ച് നിന്ന് ഭീകരവാദം തുടച്ചു നീക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രിയും സല്‍മാന്‍ രാജാവും പറഞ്ഞു. ഊര്‍ജ മേഖലയിലടക്കം ഉഭയകക്ഷിബന്ധം ശക്തമാക്കുന്ന പന്ത്രണ്ട് കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

Exit mobile version