വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്നും മാമ്പഴം മോഷ്ടിച്ചു; ഇന്ത്യക്കാരനെ നാടുകടത്താന്‍ യുഎഇ കോടതി ഉത്തരവ്

ദുബായ്: വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരന്റെ ബാഗില്‍ നിന്നും മാമ്പഴം മോഷ്ടിച്ച ഇന്ത്യക്കാരനെ നാടുകടത്താന്‍ യുഎഇ കോടതിയുടെ ഉത്തരവ്. മൂന്നാം ടെര്‍മിനലിലെ തൊഴിലാളിയായിരുന്ന ഇരുപത്തിയേഴുകാരനെയാണ് നാടുകടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. നാടുകടത്തുന്നതിനൊപ്പം 5000 ദിര്‍ഹം പിഴയും ഈടാക്കണം.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് സംഭവം. ദുബായ് വിമാനത്താവളത്തില്‍ ബാഗേജുകള്‍ കണ്‍വെയര്‍ ബെല്‍റ്റില്‍ എടുത്തു വയ്ക്കുന്ന ജോലിയായിരുന്നു ഇയാള്‍ക്ക്. ജോലി ചെയ്യുന്നതിനിടെ യുവാവ് യാത്രക്കാരിലൊരാളുടെ ബാഗിലുണ്ടായിരുന്ന മാമ്പഴം മോഷ്ടിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ വ്യക്തമാണ്.

ഇത് കണ്ട സുരക്ഷാ ഉദ്യോഗസ്ഥനാണ് യുവാവിനെതിരെ മൊഴി നല്‍കിയത്. തുടര്‍ന്ന് യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. തനിക്ക് ദാഹിച്ചപ്പോള്‍ ബാഗില്‍ വെള്ളമുണ്ടോയെന്ന് നോക്കിയതാണെന്നും, മാമ്പഴം കണ്ടപ്പോള്‍ എടുത്തതാണെന്നുമായിരുന്നു യുവാവ് പറഞ്ഞത്. സംഭവത്തില്‍ 97,000 രൂപയ്ക്കടുത്താണ് യുവാവ് പിഴയടക്കേണ്ടത്. 115 രൂപയായിരുന്നു അന്ന് രണ്ട് മാമ്പഴത്തിന്റെ വില.

Exit mobile version