ശക്തമായ കാറ്റിലും മഴയിലും തോട്ടപ്പള്ളി പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടം, കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ:വള്ളം മറിഞ്ഞ് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. തോട്ടപ്പള്ളി പൊഴിയില്‍ വള്ളം മറിഞ്ഞ് ഐആര്‍ഇയുടെ എസ്‌കവേറ്റര്‍ ജീവനക്കാരനായ രാജ്കുമാറാണ് മരിച്ചത്.

ബീഹാര്‍ സ്വദേശിയായിരുന്നു രാജ്കുമാര്‍. ഇന്ന് രാവിലെ പൊഴിയുടെ തെക്ക് ഭാഗത്താണ് രാജ്കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.

also read: കാറിന് മുകളില്‍ കപ്പുമായി അഖില്‍ മാരാര്‍, ഒരുനോക്ക് കാണാന്‍ തടിച്ചുകൂടിയത് ആയിരങ്ങള്‍, ബിഗ് ബോസ് വിജയിക്ക് ജന്മനാട്ടില്‍ ഗംഭീര വരവേല്‍പ്പ്

പൊഴി മുറിക്കല്‍ ജോലി നടക്കുന്നതിനിടെ വള്ളത്തില്‍ വരുമ്പോള്‍ ശക്തമായ കാറ്റിലും മഴയിലും പെട്ട് വള്ളം മറിഞ്ഞാണ് അപകടം സംഭവിച്ചത്. രാജ്കുമാറിനെ ഇന്നലെ മുതല്‍ കാണാതായിരുന്നു.

also read: വരും മണിക്കൂറില്‍ അതിതീവ്ര മഴ, രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കഴിഞ്ഞദിവസം തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ തെരച്ചില്‍ ആരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Exit mobile version