നബിദിനം; യുഎഇയിലെ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

നവംബര്‍ 18നാണ് ബാങ്കുകള്‍ക്ക് പൊതുഅവധി നല്‍കിയിരിക്കുന്നത്

അബുദാബി: നബി ദിനത്തോടനുബന്ധിച്ച് യുഎഇയിലെ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നവംബര്‍ 18നാണ് ബാങ്കുകള്‍ക്ക് പൊതുഅവധി നല്‍കിയിരിക്കുന്നത്.

യുഎഇയിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 18ന് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. നേരത്തെ നവംബര്‍ 20നാണ് അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായതനുസരിച്ച് അവധി ദിനത്തില്‍ മാറ്റം വരുത്തുകയായിരുന്നു. അറബി മാസമായ റബീഉല്‍ അവ്വലിലെ 12ാം തീയ്യതിയാണ് നബിദിനം.

Exit mobile version