ജോസ് കെ മാണിയെ എതിര്‍ക്കുന്നവരെ ഒപ്പം കൂട്ടാന്‍ നീക്കവുമായി പിജെ ജോസഫ്

ജോസഫിനെ ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഒപ്പ് ശേഖരണവും ആരംഭിച്ചിട്ടുണ്ട്

കോട്ടയം: കേരള കോണ്‍ഗ്രസിലെ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച തര്‍ക്കം തുടരുന്നു. കേരള കോണ്‍ഗ്രസില്‍ ജോസ് കെ മാണിയെ എതിര്‍ക്കുന്നവരെ ഒപ്പം കൂട്ടാന്‍ ജോസഫ് വിഭാഗം നീക്കങ്ങള്‍ ആരംഭിച്ചു. മുതിര്‍ന്ന നേതാക്കള്‍ അടക്കം പലരും ജോസഫിനൊപ്പം ചേര്‍ന്നതായാണ് സൂചന. ജോസഫിനെ ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഒപ്പ് ശേഖരണവും ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാന സമിതി വിളിക്കണമെന്ന ആവശ്യത്തില്‍ ജോസ് കെ മാണി വിഭാഗം ഉറച്ചുനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജോസഫ് വിഭാഗം പുതിയ തന്ത്രങ്ങളുമായി എത്തിയത്. ഇതിനോടകം തന്നെ മാണി വിഭാഗക്കാരായിരുന്ന മുന്‍ എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും അടക്കം ജോസഫിനൊപ്പം ചേര്‍ന്നു എന്നാണ് സൂചനകള്‍.

ഇതോടെ ഹൈപ്പവര്‍ കമ്മിറ്റിയില്‍ ഭൂരിപക്ഷം ഉണ്ടെന്ന് ജോസഫ് വിഭാഗം അവകാശപ്പെട്ടു.29 പേരുള്ള കമ്മിറ്റിയില്‍ 20 പേരും ജോസഫിനൊപ്പം ആണെന്നാണ് സൂചന. ജോസഫിനും മോന്‍സിനുമൊപ്പം സി.എഫ് തോമസ് കൂടി ചേരുന്നതോടെ പാര്‍ലമെന്ററി പാര്‍ട്ടിയിലും ആധിപത്യം ജോസഫിനാകും.ഇത് തനിക്കേറെ ഗുണം ചെയ്യുമെന്നാണ് ജോസഫിന്റെ വിലയിരുത്തല്‍.

Exit mobile version