കോണ്‍ഗ്രസിനുള്ളിലെ അഭ്യന്തരകലഹം വെളിപ്പെടുത്തി പത്തനംത്തിട്ട ഡിസിസി മെമ്പറുടെ ഫേസ്ബുക്ക് കുറിപ്പ്

ജയിക്കുന്ന എല്ലാ അനുകൂല സാഹചര്യവുമുള്ള ഒരു സ്ഥാനാര്‍ത്ഥിയെങ്ങാനും തോറ്റു പോയാല്‍ അതു സ്ഥാനാര്‍ത്ഥിയുടെ വിധിയായിരിക്കുമെന്നും സ്ഥാനാര്‍ഥി ജയിക്കാന്‍ വേണ്ടുന്ന ഒരു പ്രവര്‍ത്തനവും ഇന്ന് വരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പത്തനംത്തിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം സംസ്ഥാനത്ത് കൊണ്ടുപിടിച്ച് നടക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളിലെ അഭ്യന്തരകലഹം വെളിപ്പെടുത്തി പത്തനംത്തിട്ട ഡിസിസി മെമ്പര്‍ സിറാജ് കോന്നി. കോണ്‍ഗ്രസ് നേതാക്കള്‍ വേദികള്‍തോറും പ്രസംഗിച്ച് വീമ്പ് പറയുമ്പോഴും നിസ്സഹായനായ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അദ്ദേഹത്തോട് പറഞ്ഞത് വിവരിച്ച് ഫേസ്ബുക്കിലൂടെയായിരുന്നു സിറാജ് കോന്നിയുടെ പ്രതികരണം.

ജയിക്കുന്ന എല്ലാ അനുകൂല സാഹചര്യവുമുള്ള ഒരു സ്ഥാനാര്‍ത്ഥിയെങ്ങാനും തോറ്റു പോയാല്‍ അതു സ്ഥാനാര്‍ത്ഥിയുടെ വിധിയായിരിക്കുമെന്നും സ്ഥാനാര്‍ഥി ജയിക്കാന്‍ വേണ്ടുന്ന ഒരു പ്രവര്‍ത്തനവും ഇന്ന് വരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഇന്നുമുതല്‍ ജയിക്കാന്‍ വേണ്ടി സ്ഥാനാര്‍ത്ഥിയും ജയിപ്പിക്കാന്‍ വേണ്ടി പാര്‍ട്ടി സംവിധാനവും ഏറ്റവും ഗൗരവമായി ചലിച്ചില്ലെങ്കില്‍ എവിടെയാണ് പാളിച്ചയെന്നു കണ്ടെത്തി പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

നിസ്സഹായനായ ഒരു കോൺഗ്രസ്‌ പ്രവർത്തകൻ എന്നോട് പറഞ്ഞത് ഞാൻ രേഖപെടുത്തുന്നു ഇപ്പോൾ ഇത്‌ പറഞ്ഞില്ലെങ്കിൽ പിന്നെ യാതൊരു പ്രയോജനവും ഇല്ലാതെ വരും ജയിക്കുന്ന എല്ലാ അനുകൂല സാഹചര്യവുമുള്ള ഒരു സ്ഥാനാര്ഥിയെങ്ങാനും തോറ്റു പോയാൽ അതു സ്ഥാനാർത്ഥിയുടെ വിധിയായിരിക്കും സ്ഥാനാർഥി മുതൽ വോട്ടില്ലാത്ത ഒരു സാധാരണക്കാരൻ വരെ വേണ്ടുന്ന ഗൗരവം കാണിക്കുന്നില്ല സ്ഥാനാർഥി ജയിക്കാൻ വേണ്ടുന്ന ഒരു പ്രവർത്തനം ഇന്ന് വരെ ഉണ്ടായിട്ടില്ല എന്ന് അടിവരയിട്ടു പറയുന്നു എന്നാൽ ഇന്നുമുതൽ ജയിക്കാൻ വേണ്ടി സ്ഥാനാർത്ഥിയും ജയിപ്പിക്കാൻ വേണ്ടി പാർട്ടി സംവിധാനവും ഏറ്റവും ഗൗരവമായി ചലിച്ചില്ലെങ്കിൽ എവിടെയാണ് പാളിച്ചയെന്നു കണ്ടെത്തി പാർട്ടി നേതൃത്വം നടപടി സ്വീകരിക്കണം

Exit mobile version