പാകിസ്താനെ കുറ്റപ്പെടുത്തരുതെന്ന് പറഞ്ഞ സിദ്ധുവിന്റെ കോലം കത്തിച്ച് പ്രതിഷേധം; മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യം

ചണ്ഡീഗഡ്: ഭീകരസംഘടനകള്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രാഷ്ട്രത്തെ മുഴുവനായി കുറ്റപ്പെടുത്തരുതെന്ന് പറഞ്ഞ പഞ്ചാബ് മന്ത്രി നവ്‌ജോത് സിങ് സിദ്ധുവിനെതിരെ പ്രതിഷേധം കനക്കുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിദ്ധു നടത്തിയ പരാമര്‍ശങ്ങള്‍ക്ക് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ അകാലിദള്‍ നേതാവ് ബിക്രം സിങ് മജീദിയയും സിദ്ധുവും തമ്മില്‍ വാക്കേറ്റവുമുണ്ടായി.

പഞ്ചാബ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി മജീദിയയുടെ നേതൃത്വത്തില്‍ അകാലിദള്‍ നേതാക്കള്‍ സിദ്ധുവിന്റെ ചിത്രങ്ങള്‍ കത്തിച്ച് പ്രതിഷേധിച്ചു. സിദ്ധു പാകിസ്താന്‍ സന്ദര്‍ശിച്ചപ്പോള്‍ പാക് സൈനിക മേധാവിയെ കെട്ടിപ്പിടിച്ചതിന്റെ ചിത്രവും കത്തിച്ചു.

Exit mobile version