ഡിസിസി സെക്രട്ടറിയെ മലര്‍ത്തിയടിച്ചു; പുതുപ്പാടി പഞ്ചായത്ത് ഇനി എല്‍ഡിഎഫ് ഭരിക്കും!

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ വന്‍നേട്ടം കൊയ്ത് എല്‍ഡിഎഫ്. പുതുപ്പാടി പഞ്ചായത്തില്‍ 187 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാഗേഷ് ജയം സ്വന്തമാക്കി.

പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വെസ്റ്റ് കൈതപ്പൊയില്‍ വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോഴിക്കോട് ഡിസിസി സെക്രട്ടറി ആയിശക്കുട്ടി സുല്‍ത്താനയെയാണ് രാഗേഷ് പരാജയപ്പെടുത്തിയത്.

ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന് ലഭിക്കും. പഞ്ചായത്ത് ഭരണസമിതിയില്‍ ഭൂരിപക്ഷം ഉണ്ടെങ്കിലും സംവരണവിഭാഗത്തില്‍ നിന്നും ആരും ഇല്ലാത്തതിനാല്‍ ഇതുവരെ പ്രസിഡന്റ് സ്ഥാനം യുഡിഎഫിനായിരുന്നു. രാഗേഷ് പഞ്ചായത്ത് പ്രസിഡന്റായേക്കുമെന്നാണ് സൂചന.

അതേസമയം ആലപ്പുഴ ജില്ലയില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ജില്ലാ കോടതി ആലപ്പുഴ 15-ാം വാര്‍ഡില്‍ യുഡിഎഫ് വിമതന്‍ ബി മെഹബൂബ് വിജയിച്ചു.

Exit mobile version