കേരളത്തില്‍ മത്സരിക്കാന്‍ ഇവിടെയുള്ള നേതാക്കള്‍ മതി; ദേശീയ നേതാക്കള്‍ മത്സരിക്കേണ്ട സാഹചര്യമില്ല; എന്‍എസ്എസിന്റെ കാര്യം സിപിഎം ചര്‍ച്ച ചെയ്യേണ്ടെന്നും കെ സുരേന്ദ്രന്‍

കേരളത്തില്‍ നിലവില്‍ ദേശീയനേതാക്കള്‍ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

തിരുവനന്തപുരം: കേരളത്തില്‍ നിലവില്‍ ദേശീയനേതാക്കള്‍ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കേരളത്തിലെ നേതാക്കള്‍ ഇവിടെ മത്സരിക്കാന്‍ പ്രാപ്തരാണ്. എന്‍എസ്എസിന്റെ ശക്തി സിപിഎമ്മിന് തിരഞ്ഞെടുപ്പില്‍ മനസ്സിലാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടിപ്രവര്‍ത്തകര്‍ മത്സരിച്ചാല്‍ വിജയിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സാഹചര്യമാണ് നിലവില്‍ കേരളത്തിലുള്ളതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. അതേ സമയം എന്‍എസ്എസ് സ്വതന്ത്രമായി ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. എന്‍എസ്എസിന്റെ ആഭ്യന്തരകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള അധികാരം സിപിഎമ്മിന് ആരാണ് കൊടുത്തതെന്നും കോടിയേരിയുടെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടേയും ചുവട് പിടിച്ച് എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

എന്‍എസ്എസ് രാഷ്ട്രീയത്തിലിറങ്ങുകയാണെങ്കില്‍ നിലപാട് വ്യക്തമാക്കണമെന്നും നിഴലിനോട് യുദ്ധം വേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.

Exit mobile version