ലോക്‌സഭ: കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കും; എല്‍ഡിഎഫിന് മൂന്ന് സീറ്റ് മാത്രം; കേന്ദ്രത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും ടൈംസ് നൗ സര്‍വേ

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന് ടൈംസ് നൗ നടത്തിയ അഭിപ്രായസര്‍വേ പ്രവചിക്കുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 252 സീറ്റ് നേടുമെന്നും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയ്ക്ക് 147 സീറ്റും മറ്റുള്ളവര്‍ക്ക് 144 സീറ്റും ലഭിക്കുമെന്നാണ് സര്‍വേ ഫലം. 215 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സര്‍വേ പറയുന്നു.

2014 ല്‍ 282 സീറ്റുകള്‍ നേടി ഭരണത്തിലേറിയ ബിജെപിക്ക് 62 മണ്ഡലങ്ങള്‍ നഷ്ടപ്പെടുമെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. അതേ സമയം കോണ്‍ഗ്രസ് 44 സീറ്റുകളില്‍ നിന്ന് 96 ആയി സ്ഥിതി മെച്ചപ്പെടുത്തുമെന്നും സര്‍വേ പറയുന്നു. കേരളത്തില്‍ യുഡിഎഫ് 16 സീറ്റ് നേടുമെന്ന് പറയുന്ന സര്‍വേ ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചിക്കുന്നു. മൂന്നു സീറ്റുകളാണ് എല്‍ഡിഎഫിന് സാധ്യത കല്‍പ്പിക്കുന്നത്.

വരും തിരഞ്ഞെടുപ്പിലെ സാധ്യതകള്‍:

ഉത്തര്‍പ്രദേശ് (80 സീറ്റ്): എസ്പി-ബിഎസ്പി മഹാസഖ്യം 51, എന്‍ഡിഎ 27, യുപിഎ 2, മറ്റുള്ളവര്‍ 0

മഹാരാഷ്ട്ര (48 സീറ്റ്): എന്‍ഡിഎ 43, യുപിഎ 5, മറ്റുള്ളവര്‍ 0

പശ്ചിമ ബംഗാള്‍ (42 സീറ്റ്): ടിഎംസി 32,എന്‍ഡിഎ 9, യുപിഎ 1, മറ്റുള്ളവര്‍ 0

ബീഹാര്‍ (40 സീറ്റ്): എന്‍ഡിഎ 25, യുപിഎ 15, മറ്റുള്ളവര്‍ 0

തമിഴ്നാട് (39 സീറ്റ്): യുപിഎ 35, എഐഎഡിഎംകെ 4, എഡിഎ-0

മധ്യപ്രദേശ് (29 സീറ്റ്): എന്‍ഡിഎ 23, യുപിഎ 6, ബിഎസ്പിയും മറ്റുള്ളവരും 0

കര്‍ണാടക (28 സീറ്റ്): യുപിഎയും എന്‍ഡിഎയും 14 സീറ്റ് വീതം നേടി തുല്യനില നേടുമെന്ന് സര്‍വേ സൂചന

ആന്ധ്രപ്രദേശ് (25 സീറ്റ്): വൈഎസ്ആര്‍സിപി 23, ടിഡിപി 2.

രാജസ്ഥാന്‍ (25 സീറ്റ്): എന്‍ഡിഎ 17, യുപിഎ 8, ബിഎസ്പിയും മറ്റുള്ളവരും 0

ഒഡിഷ (21 സീറ്റ്): എന്‍ഡിഎ 13, ബിജെഡി 8, യുപിഎയും മറ്റുള്ളവരും 0

കേരളം (20 സീറ്റ്): യുഡിഎഫ് 16, എല്‍ഡിഎഫ് 3, എന്‍ഡിഎ 1

Exit mobile version