ന്യൂ ഇയര്‍ ആഘോഷം ക്രിസ്ത്യാനികളുടേത്; ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ല! ഹിന്ദുക്കള്‍ പുതുവത്സരം ഏപ്രിലില്‍ ആഘോഷിച്ചാല്‍ മതി; ആഹ്വാനവുമായി സംഘപരിവാര്‍ സംഘടന

രാജ്യത്തെ ഹിന്ദുക്കള്‍ ഏപ്രില്‍ ഒന്നിനാണ് പുതുവത്സരം ആഘോഷിക്കേണ്ടതെന്നും ഏപ്രില്‍ 1 ന് ചൈത ശുദ്ധ പ്രതിപാദ ദിനത്തില്‍ അഥവാ ഗുദ്ധിപദ്‌വയില്‍ ആഘോഷിക്കണമെന്നുമാണ് സംഘടന ആവശ്യപ്പെടുന്നത്.

ന്യൂഡല്‍ഹി: ന്യൂ ഇയറിലെ ആഘോഷങ്ങള്‍ ഹിന്ദുക്കള്‍ ഒഴിവാക്കണമെന്നും ജനുവരി ഒന്നിലെ പുതുവര്‍ഷ ദിനാചരണം ക്രിസ്ത്യന്‍ ആഘോഷമാണെന്നും സംഘപരിവാര്‍ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതി. രാജ്യത്തെ ഹിന്ദുക്കള്‍ ഏപ്രില്‍ ഒന്നിനാണ് പുതുവത്സരം ആഘോഷിക്കേണ്ടതെന്നും ഏപ്രില്‍ 1 ന് ചൈത ശുദ്ധ പ്രതിപാദ ദിനത്തില്‍ അഥവാ ഗുദ്ധിപദ്‌വയില്‍ ആഘോഷിക്കണമെന്നുമാണ് സംഘടന ആവശ്യപ്പെടുന്നത്.

ഡിസംബര്‍ 31ന് അര്‍ധരാത്രി മുതല്‍ മദ്യപാനമടക്കം നടത്തി ആഘോഷിക്കുന്ന പുതുവത്സരാഘോഷം ഇന്ത്യന്‍ സംസ്‌ക്കാരത്തിന് യോജിച്ചതല്ലെന്ന് സമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

ക്രിസ്ത്യന്‍ ന്യൂഇയര്‍ ആഘോഷവേളയിലാണ് യുവാക്കള്‍ മദ്യപാനവും സിഗരറ്റ് വലിയും ആരംഭിക്കുന്നതെന്നും ഇത്തരത്തിലുള്ള ക്രിസ്ത്യന്‍ ആഘോഷങ്ങള്‍ കണ്ണടച്ച് സ്വീകരിക്കുന്നത് മുതലാണ് ഹിന്ദുക്കളുടെ മതപരിവര്‍ത്തനം തുടങ്ങുന്നതെന്നും സംഘടന പറയുന്നു.

Exit mobile version