പ്രധാനമന്ത്രി മോഡിയും അമിത് ഷായും രാജ്യത്തിന്റെ ഭാവിക്ക് ഭീഷണി; ആഞ്ഞടിച്ച് കെജരിവാള്‍

മോഡിയും അമിത് ഷായും ഒരുമിച്ചാല്‍ അത് രാജ്യത്തിന്റെ വര്‍ത്തമാനത്തിനും ഭാവിക്കും ആപത്താണ്.

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വര്‍ത്തമാനത്തിനും ഭാവിക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഭീഷണിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.

മോഡിയും അമിത് ഷായും ഒരുമിച്ചാല്‍ അത് രാജ്യത്തിന്റെ വര്‍ത്തമാനത്തിനും ഭാവിക്കും ആപത്താണ്. 2019ല്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടനയെപ്പോലും അവര്‍ വെറുതെ വിടില്ല. ഇങ്ങനെ സംഭവിക്കുന്നത് നമുക്ക് തടയണം കെജരിവാള്‍ പറഞ്ഞു.

ഈയിടെ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഭരണത്തിലുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും ബിജെപി പുറത്തായി.

Exit mobile version