ബേപ്പൂർ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കെതിരെ യു ഡി എഫിൽ പൊട്ടിത്തെറി ;മണ്ഡലം കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെ 13 പേർ രാജിവെച്ചു

ബേപ്പൂർ : യു ഡി എഫ് നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് ബേപ്പൂറിൽ കോൺഗ്രസ്സ് -ലീഗ് മണ്ഡലം കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെ 13 പേർ രാജിവെച്ചു.

കോൺഗ്രസ്സ് നേതാവും യു ഡി എഫ് ബേപ്പൂർ സ്ഥാനാർത്ഥിയുമായ അഡ്വ പി എം നിയാസിനോടുള്ള വിയോജിപ്പാണ് യു ഡി എഫിൽ പൊട്ടിത്തെറി ഉണ്ടാക്കിയത്. നിയാസിനെ സ്ഥാനാർഥി ആക്കുന്നതിനെ പറ്റിയുള്ള ആലോചന നടക്കുന്നത് മുതൽ മണ്ഡലത്തിലെ കോൺഗ്രസ്സ് -ലീഗ് പ്രവർത്തകർക്കിടയിൽ അഭിപ്രായ വിത്യാസം ഉണ്ടായിരുന്നു.

കഴിഞ്ഞ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പൈസ വാങ്ങി രണ്ട് യു ഡി എഫ് സ്ഥാനാർത്ഥികളെ നിയാസ് തോൽപ്പിച്ചു എന്ന് പറഞ് 9 മണ്ഡലം ഭാരവാഹിൽ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകിയിരുന്നു. നടപടി പ്രതീക്ഷവരെ പരിപൂർണ്ണമായും നിരാശപ്പെടുത്തുന്നതായിരുന്നു നിയാസിന്റെ സ്ഥാനാർത്ഥിത്വം. നിയാസിനെതിരെ മണ്ഡലത്തിൽ കോൺഗ്രസ്സ് കൂട്ടായ്മയുടെ പെരിൽ വ്യാപകമായി പോസ്റ്റർ പ്രചാരണവും ഇവർ നടത്തിയിരുന്നു.

മണ്ഡലത്തിൽ പരിഗണിക്കപ്പെടേണ്ട മറ്റ് സ്ഥാനാർത്ഥികളെ വെട്ടിയാണ് നിയാസിനെ ബേപ്പൂരിലേക്ക് കെട്ടിയിറക്കിയതെന്നും ബിജെപിയുമടെ പ്രാദേശിക നേതാക്കളുമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നും പുറത്ത് വന്ന കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ മുന്നിൽ വെച്ച് നിയാസിന്, മറ്റൊരു കോൺഗ്രസ്സ് നേതാവിൽ നിന്ന് മർദ്ദനം ഏറ്റിട്ടുണ്ടെന്നും രാജിവെച്ചവർ പറഞ്ഞു.

കോൺഗ്രസ്സ് ബേപ്പൂർ മണ്ഡലം കമ്മറ്റി അംഗം കെ പ്രജിത് കുമാർ, ലീഗ് മണ്ഡലം കമ്മറ്റി അംഗം കെ പി മൻസൂർ, കോൺഗ്രസ്സ് പ്രവർത്തകരായ അഷറഫ്, ഫൈസൽ, അജ്മൽ റോഷൻ, അഫരീദ്‌, ആദിൽ, ഷാമിൽ പി ടി, ദർബീസ്, ഷമൽ സി, ലീഗ് പ്രവർത്തകൻ മൻസൂർ എന്നിവരാണ് യു ഡി എഫിൽ നിന്ന് രാജിവെച്ചത്. നിയാസിന്റെ പരാജയം ഉറപ്പ് വരുത്താൻ എൽ ഡി എഫുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായും ഇവർ പറഞ്ഞു.

വരുന്ന ദിവസങ്ങളിൽ കൂടുതൽ പേർ ബേപ്പൂരിൽ യു ഡി എഫ് വിട്ട് പുറത്ത്റഗ് വരുമെന്നും ഇവർ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടായ കൂട്ട രാജിയിൽ ഞെട്ടിയിരിക്കുകയാണ് കോൺഗ്രസ്സ് -യു ഡി എഫ് നേതൃത്വം.

Exit mobile version