ബേപ്പൂരിൽ നിന്നും മീൻപിടിക്കാൻ പോയ ബോട്ടിൽ കപ്പലിടിച്ചു; രണ്ട് പേർ മരിച്ചെന്ന് കോസ്റ്റൽ പോലീസ്; 5 പേരെ രക്ഷപ്പെടുത്തി

fishing-boat

കോഴിക്കോട്: ബേപ്പൂരിൽ നിന്ന് മീൻപിടിക്കാൻ പോയ ബോട്ട് പുറംകടലിൽ അപകടത്തിൽപ്പെട്ടതായി വിവരം ലഭിച്ചു. കപ്പിലിലിടിച്ചാണ് ബോട്ട് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ രണ്ട് പേർ മരിച്ചുവെന്നാണ് മംഗളൂരു കോസ്റ്റൽ പോലീസ് അറിയിക്കുന്നത്. 12 പേരെ കടലിൽ കാണാതായെന്നാണ് ലഭിച്ച വിവരം. അഞ്ച് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബോട്ടിൽ 14 പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക കണക്ക്.

ഐഎസ്ബി റബ്ബ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
തിങ്കളാഴ്ചയാണ് അപകടം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കോസ്റ്റൽ ഗാർഡിന്റെ രാജ്ദൂത് ബോട്ടും ഹെലികോപ്ടറും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ബോട്ടിൽ മലയാളികൾ ആരുമുണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്.

Exit mobile version