വീട് വിറ്റ് വജ്രത്തിന്റെ മോതിരം സമ്മാനിച്ച് വരന്‍; ചിത്രവും വീഡിയോയും പങ്കുവെച്ച വധുവിന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല

പര്‍പ്പിള്‍ നിറമുള്ള വജ്രമോതിരമെന്ന കുറിപ്പ് ഇട്ടതിനു പിന്നാലെയാണ് പൊങ്കാലയിട്ട് ട്രോളന്മാര്‍ രംഗത്ത് വന്നത്.

വാഷിങ്ടണ്‍: വീട് വിറ്റ് വരന്‍ വജ്രത്തിന്റെ മോതിരം സമ്മാനിച്ചതിന്റെ വീഡിയോയും ചിത്രവും പങ്കുവെച്ച വധുവിന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല. പര്‍പ്പിള്‍ നിറമുള്ള വജ്രമോതിരമെന്ന കുറിപ്പ് ഇട്ടതിനു പിന്നാലെയാണ് പൊങ്കാലയിട്ട് ട്രോളന്മാര്‍ രംഗത്ത് വന്നത്.

പര്‍പ്പിള്‍ നിറത്തിലുള്ള വജ്രമോതിരത്തിന്റെ ചെലവ് താങ്ങാന്‍ കഴിയാതെ വന്നതിനാലാണ് ഭാവി വരന്‍ വീട് വിറ്റതെന്ന കുറിപ്പോടെ അമേരിക്കന്‍ സ്വദേശിയായ യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. പൂവിന്റെ ആകൃതിയില്‍ പര്‍പ്പിള്‍, വെള്ള വജ്രത്തില്‍ തീര്‍ത്ത മോതിരമെന്നാണ് യുവതി പറയുന്നത്.

പ്രച്ഛന്ന വേഷ മല്‍സരത്തിന് പോവുകയാണോയെന്നും ഈ മോതിരത്തിന് വേണ്ടിയാണോ വീട് വിറ്റതെന്നും പലരും ചോദിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം മോതിരം വജ്രമാണോയെന്ന സംശയവും ബലപ്പെടുന്നുണ്ട്. ഭാവി വരന്‍ ഡ്യൂപ്ലിക്കേറ്റ് മോതിരം നല്‍കി പറ്റിച്ചെന്നും യുവതിയെ നിരവധിപ്പേര്‍ പരിഹസിക്കുന്നുമുണ്ട്.

Exit mobile version