മൂന്ന് പതിറ്റാണ്ട് മുന്‍പ് 925 രൂപയ്ക്ക് പളുങ്ക് മോതിരം വാങ്ങി, ഒടുവില്‍ വില്‍ക്കാന്‍ ചെന്നപ്പോള്‍ വജ്രമാണെന്ന് തിരിച്ചറിഞ്ഞു; വിലകേട്ട് ഞെട്ടി ഉടമ

740,000ഡോളര്‍ എകദേശം 6കോടി 82 ലക്ഷം രൂപയാണ് മോതിരത്തിന് വിലയിട്ടിരിക്കുന്നത്

ലണ്ടന്‍: 33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 10 പൗണ്ടിന് അതായത് 925 രൂപയ്ക്ക് ലണ്ടന്‍ സ്വദേശിയായ ഡെബ്ര ഗൊദാര്‍ദ് പളുങ്ക് മോതിരം വാങ്ങി. വിലപേശി വാങ്ങിയ മോതിരം 15 വര്‍ഷങ്ങളായി അണിയാറില്ലായിരുന്നു. ഒടുവില്‍ പണത്തിന് ആവശ്യം വന്നപ്പോള്‍ 55 കാരിയായ ഡെബ്ര മോതിരം വില്‍ക്കാന്‍ തീരുമാനിച്ചു.

വര്‍ഷങ്ങളുടെ പഴക്കമുള്ളതുകൊണ്ടും മോതിരത്തിന്റെ ഭംഗികൊണ്ടും കുറച്ച് പൗണ്ട് കിട്ടുമെന്ന് കരുതി. എന്നാല്‍ ഡെബ്രയെ അമ്പരപ്പിച്ചുകൊണ്ട് 25.27 കാരറ്റ് രത്‌നം പതിച്ച മോതിരമാണെന്ന് ജ്വല്ലറിക്കാര്‍ പറഞ്ഞു. 740,000ഡോളര്‍ എകദേശം 6കോടി 82 ലക്ഷം രൂപയാണ് മോതിരത്തിന് വിലയിട്ടിരിക്കുന്നത്.

Exit mobile version