സ്ത്രീ സുരക്ഷയ്ക്കായി ഇനി കൈതോക്കും കൈയില്‍ കരുതാം

ന്യുഡല്‍ഹി: സ്ത്രീ സുരക്ഷയ്ക്കായി പല നിയമങ്ങള്‍ ഉണ്ടെങ്കിലും കൈയ്യില്‍ ഒരു ആയുധം നല്ലതാണ്. പലപ്പോഴും സുരക്ഷയ്ക്കായി സ്ത്രീകള്‍ പെപ്പര്‍ സ്‌പ്രേ കൈയില്‍ കരുതാറുണ്ട്. അത്തരത്തില്‍ ഇനി സ്ത്രീകള്‍ക്ക് സുരക്ഷയ്ക്കായി ഉപയോഗിക്കാന്‍ പറ്റിയ കൈതോക്കും വിപണിയില്‍ എത്തിക്കഴിഞ്ഞു. ആഢംബര നികുതിയടക്കം 1.4 ലക്ഷം രൂപയാണ് തോക്കിന്റെ വില.

ഏഴ് വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ കാന്‍പൂരിലെ സര്‍ക്കാരിന്റെ ആയുധ നിര്‍മ്മാണശാലയിലാണ് ഈ തോക്ക് നിര്‍മ്മിച്ചത്. ജൂലൈ ആറിനാണ് ഇത് വിപണിയില്‍ എത്തയിത്. നിലവില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, തുടങ്ങി സ്ഥലങ്ങളില്‍ നിന്നടക്കം നിരവധി ആളുകളാണ് തോക്ക് വാങ്ങിയത്. 80,000ന് മുകളില്‍ ആളുകള്‍ തോക്കിനായി ബുക്ക് ചെയ്യ്തിരിക്കുകയാണ്. 500 ഗ്രാം ഭാരം വരുന്ന ഈ തോക്കിന് നിര്‍ഭീക് എന്നാണ് പേര് ഇട്ടിരിക്കുന്നത്. ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട നിര്‍ഭയയുടെ സ്മരണയിലാണ് തോക്കിന് നിര്‍ഭീക് എന്ന് പേര് നല്‍കിയത്.

Exit mobile version