തിരുവനന്തപുരം ഷാലിമാര്‍ എക്‌സ്പ്രസില്‍ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം

മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് വൈകിട്ട് 6.45 ഓടെയാണ് സംഭവമുണ്ടായത്.

തിരുവനന്തപുരം: ട്രെയിനില്‍ നിന്നും വീണ് യാത്രക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം സെന്‍ട്രലിലേയ്ക്ക് വന്ന ഷാലിമാര്‍ എക്‌സ്പ്രസില്‍ നിന്നാണ് യാത്രക്കാരന്‍ പുറത്തേക്ക് വീണത്. മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് വൈകിട്ട് 6.45 ഓടെയാണ് സംഭവമുണ്ടായത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Exit mobile version