ജനിച്ച ദിവസം 7/11, സമയം 7.11 ന്, ഭാരം 7 ഏഴ് പൗണ്ടും 11; താരമായി മാന്ത്രികസംഖ്യയില്‍ പിറന്ന കുഞ്ഞ്

ഒരു കുഞ്ഞിന്റെ ജനനമാണ് സോഷ്യല്‍മീഡിയയിലെ വൈറല്‍ ചര്‍ച്ച. സെവന്‍ ഇലവന്‍ (7/11) എന്ന മാന്ത്രിക സംഖ്യയില്‍ ജനിച്ച കുഞ്ഞാണ് സൈബര്‍ ലോകത്തെ താരം. മിസൗറി സംസ്ഥാനത്തെ സെന്റ് ലുവിസില്‍ ജൂലൈ 11 വ്യാഴാഴ്ച (7/11) പിറന്ന പെണ്‍കുഞ്ഞാണ് ആ താരം.

അമേരിക്കയിലെ പ്രമുഖ വ്യവസായ ശൃംഖലയാണ് സെവന്‍ ഇലവന്‍. ലേഗ് ഫോര്‍ഡ്-റെയ്ച്ചല്‍ ദമ്പതികളാണ് ആ അനുഗ്രഹീത ദമ്പതികള്‍. കുഞ്ഞിന്റെ ജനനം ദിവസം മാത്രമല്ല പ്രത്യേകതയുള്ളത്, കുഞ്ഞ് പിറന്നത് വൈകുന്നേരം 7.11 നാണ്. മാത്രമല്ല, മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ജനിച്ചു വീണപ്പോള്‍ കുട്ടിയുടെ ഭാരം ഏഴ് പൗണ്ടും പതിനൊന്ന് ഔണ്‍സും ആയിരുന്നു.

ഗര്‍ഭകാലഘട്ടത്തില്‍ റെയ്ച്ചലിന് 7/11 നോട് ഒരു പ്രത്യേക മമത ഉണ്ടായിരുന്നതായി ഭര്‍ത്താവ് ലേഗ്‌ഫോള്‍സ് പറഞ്ഞു. റെയ്ച്ചല്‍ ക്ലോക്കില്‍ നോക്കുമ്പോള്‍ ദൃഷ്ടിയില്‍ പെട്ടിരുന്നത് 7.11 എന്ന സമയമായിരുന്നു എന്നതും പ്രത്യേകതയാണ്.

മാന്ത്രിക സംഖ്യയിലെ ജനനം സെവന്‍ ഇലവന്‍ വ്യവസായ ശൃംഖലയെ അറിയിക്കുമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇത്തരം മാന്ത്രികസംഖ്യയിലെ കുഞ്ഞിന്റെ ജനനം അപൂര്‍വ്വമാണെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version