യൂറോപ്പ് വൈകാതെ മുസ്ലിം രാജ്യമോ ആഫ്രിക്കന്‍ രാജ്യമോ ആയി മാറും; കുടിയേറ്റത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ദലൈ ലാമ

യൂറോപ്പ് മുഴുവനുമായും മുസ്ലിം രാജ്യമായോ ആഫ്രിക്കന്‍ രാജ്യമായോ ആയി മാറുന്നത് അംഗീകരിക്കാനാകാത്തത് ആണെന്നും ദലൈ ലാമ പറഞ്ഞു.

ലണ്ടന്‍: യൂറോപ്പിലേക്കുള്ള കുടിയേറ്റം നിയന്ത്രിച്ചില്ലെങ്കില്‍ യൂറോപ്പ് വൈകാതെ ആഫ്രിക്കന്‍ രാജ്യമോ മുസ്ലിം രാജ്യമോ ആയി മാറുമെന്ന് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ. കഴിഞ്ഞ വര്‍ഷം നടത്തിയ യൂറോപ്പ് യൂറോപ്പുകാര്‍ക്കുള്ളതാണ് എന്ന പ്രസ്താവനയുടെ തുടര്‍ച്ചയായിട്ടായിരുന്നു ദലൈലാമയുടെ കുടിയേറ്റത്തെ സംബന്ധിക്കുന്ന പ്രതികരണം. യൂറോപ്യന്‍ രാജ്യങ്ങള്‍ കുടിയേറ്റക്കാര്‍ക്ക് വിദ്യാഭ്യാസവും പരിശീലവും നല്‍കണമെന്നും അവരില്‍ കുറച്ച് കഴിവുകള്‍ നേടി സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചു പോകണമെന്ന ലക്ഷ്യമാണ് വളര്‍ത്തി എടുക്കേണ്ടതെന്നും ലാമ ആവശ്യപ്പെട്ടു.

കുടിയേറ്റക്കാര്‍ക്ക് തിരിച്ചുപോകാന്‍ താല്‍പര്യമില്ലെങ്കിലോ എന്ന ചോദ്യത്തിന് നിയന്ത്രിത അളവിലുള്ള കുടിയേറ്റക്കാര്‍ പ്രശ്‌നമല്ലെന്നും എന്നാല്‍, യൂറോപ്പ് മുഴുവനുമായും മുസ്ലിം രാജ്യമായോ ആഫ്രിക്കന്‍ രാജ്യമായോ ആയി മാറുന്നത് അംഗീകരിക്കാനാകാത്തത് ആണെന്നും ദലൈ ലാമ പറഞ്ഞു.

തനിക്ക് പിന്‍ഗാമിയായി ഒരു വനിത വരികയാണെങ്കില്‍ കൂടുതല്‍ ആകര്‍ഷകമായിരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സദാചാര മൂല്യങ്ങളില്ലെന്നും ദലൈലാമ ബിബിസിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. വനിതാ പിന്‍ഗാമിയെ കുറിച്ചു ചോദിച്ചപ്പോഴാണ് വനിതയായ ഒരാള്‍ ലാമയായി വരുന്നത് കൂടുതല്‍ ആകര്‍ഷകമാകുമെന്ന ദലൈലാമയുടെ പ്രതികരണം.

Exit mobile version