യാത്രയ്ക്കിടെ കാര്‍ കേടായി; ഒറ്റപ്പെട്ട ദ്വീപില്‍ ട്രക്കിങ്ങിനു പോയ ദമ്പതികളും മൂന്ന് വയസുകാരിയും പട്ടിണി കിടന്നത് അഞ്ചു നാള്‍, ഒടുവില്‍ ദാരുണ മരണം

കൊടുംകാട്ടിലൂടെ യാത്ര ചെയ്യവേ ഇവരുടെ കാര്‍ ബ്രേക്ക് ഡൗണാകുകയായിരുന്നു.

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ഒറ്റപ്പെട്ട ദ്വീപില്‍ ട്രക്കിങിനു പോയ ദമ്പതിമാര്‍ക്കും പിഞ്ചു കുഞ്ഞിനും പട്ടിണി മരണം. ദമ്പതികളുടെ സുഹൃത്തും പട്ടിണി കിടന്ന് മരിച്ചു. കാര്‍ കേടായതോടെ ദ്വീപില്‍ നിന്നും പുറത്ത് കടക്കാന്‍ കഴിയാതിരുന്നതോടെയാണ് ഇവര്‍ പട്ടിണികിടന്ന് മരിച്ചത്.

ആലീസ് സ്പ്രിങിന് 500 കിലോ മീറ്റര്‍ അകലെയുള്ള വാറ വാറയിലേയ്ക്ക് പോകുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. എന്നാല്‍, കൊടുംകാട്ടിലൂടെ യാത്ര ചെയ്യവേ ഇവരുടെ കാര്‍ ബ്രേക്ക് ഡൗണാകുകയായിരുന്നു.

അഞ്ചു ദിവസത്തോളം കാട്ടില്‍പ്പെട്ട ഇവര്‍ പട്ടിണി കിടന്ന് അവശനിലയിലായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്തു നിന്നും 18 കിലോമീറ്റര്‍ അകലെ മാത്രമാണ് ജനവാസം ഉണ്ടായിരുന്നത്. പ്രദേശത്ത് മൊബൈല്‍ ഫോണിന് റേഞ്ചും ഉണ്ടായിരുന്നില്ല.

Exit mobile version