അറ്റകുറ്റപ്പണി, മാഹിപ്പാലം ഇന്ന് അടയ്ക്കും, ഗതാഗതം നിരോധിച്ചു

പാലം പൂര്‍ണമായി അടയ്ക്കുന്നതിനാല്‍ ഈ വഴി ഗതാഗതം നിരോധിച്ചു.

മാഹി: അറ്റകുറ്റപ്പണിക്കായി കോഴിക്കോട് – കണ്ണൂര്‍ ദേശീയ പാതയിലെ മാഹിപ്പാലം ഇന്ന് അടയ്ക്കും. ഇന്ന് മുതല്‍ 12 ദിവസത്തേക്കാണ് പാലം അടച്ചിടുക. ബലക്ഷയം നേരിടുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലം പൂര്‍ണമായി അടയ്ക്കുന്നതിനാല്‍ ഈ വഴി ഗതാഗതം നിരോധിച്ചു.

കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്ന് തിരിഞ്ഞ് മോന്താല്‍ പാലം വഴി പോകണം. കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോകുന്ന വാഹനങ്ങള്‍ തലശ്ശേരിയിലെ ചൊക്ലി – മേക്കുന്ന് വഴി പോകണം. അതേസമം ദീര്‍ഘദൂര ബസുകള്‍ ബൈപാസ് വഴി കടന്നുപോകും. ഇതിന് മുന്‍പ് 2016ലാണ് പാലം അടച്ച് അറ്റകുറ്റപ്പണി നടത്തിയത്.

Exit mobile version