സ്വിം സ്യൂട്ടിട്ട ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു; ഡോക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍; സംസ്‌കാരത്തിന് വിരുദ്ധമെന്ന് വാദം

ജനറല്‍ ഫിസീഷ്യന്‍ ആയിരുന്ന നങ് മ്യൂ സാന്‍, രണ്ട് വര്‍ഷം മുന്നേയാണ് മോഡല്‍ രംഗത്തെക്ക് തിരിഞ്ഞത്. മോഡേണ്‍ വസ്ത്രങ്ങളോടുള്ള ഇഷ്ടം കൊണ്ട് സ്വീം സ്വൂട്ടിലും, ടു പീസിലും നില്‍ക്കുന്ന ചിത്രങ്ങള്‍ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമായിരുന്നു.

മ്യാന്‍മര്‍; സ്വിം സ്യൂട്ടിട്ട ചിത്രം ഫേസ് ബുക്കിലില്‍ പോസ്റ്റ് ചെയ്തതിന് മ്യാന്‍മറില്‍ ഡോക്ടറെ ബാന്‍ ചെയ്തു. നങ് മ്യൂ സാന്‍ എന്ന ഡോക്ടറുടെ ലൈസന്‍സാണ് സ്വിം സ്യൂട്ടിട്ട് നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് സസ്‌പെന്‍ഡ് ചെയ്തത്.

ജനറല്‍ ഫിസീഷ്യന്‍ ആയിരുന്ന നങ് മ്യൂ സാന്‍, രണ്ട് വര്‍ഷം മുന്നേയാണ് മോഡല്‍ രംഗത്തെക്ക് തിരിഞ്ഞത്. മോഡേണ്‍ വസ്ത്രങ്ങളോടുള്ള ഇഷ്ടം കൊണ്ട് സ്വീം സ്വൂട്ടിലും, ടു പീസിലും നില്‍ക്കുന്ന ചിത്രങ്ങള്‍ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നതും ചിത്രം പോസ്റ്റ് ചെയ്യുന്നതും മ്യാന്‍മറിന്റെ സംസ്‌കാരമല്ല എന്നാണ് മ്യാന്‍മര്‍ മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നത്. ‘നങ് മ്യൂ സാന്‍ നിരന്തരം അശ്ലീലത നിറഞ്ഞ ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടുകൊണ്ടിരിക്കുകയാണ്, അത് മ്യാന്‍മറിന്റെ സംസ്‌കാരത്തിന് ചേരുന്നതല്ല. അത് ചെയ്യരുതെന്ന് ജനുവരിയില്‍ മുന്നറിയിപ്പ് നല്‍കിയതാണ്, പാലിക്കാതെ വന്നപ്പോഴാണ് ലൈസന്‍സ് റദ്ദാക്കിയതെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ പറയുന്നത്.

അതെസമയം കൗണ്‍സിലിന്റെ തീരുമാനത്തിന് എതിരെ അപ്പീല്‍ നല്‍കുമെന്ന് നങ് മ്യൂ സാന്‍ വ്യക്തമാക്കി. ഞാന്‍ രോഗികളെ പരിശോധിക്കാന്‍ എത്തുമ്പോള്‍ അല്ല അത്തരം വസ്ത്രങ്ങള്‍ ധരിച്ചത്. വ്യക്തിസ്വാതന്ത്രത്തില്‍ കൗണ്‍സില്‍ ഇടപെടുന്നത് ശരിയല്ലെന്നും നങ് കൂട്ടിച്ചേര്‍ത്തു. നങിനെ പിന്തുണച്ച് യുവാക്കളും ഫെമിനിസ്റ്റുകളും രംഗത്ത് വന്നിട്ടുണ്ട്. ‘ഒരു സ്ത്രീക്ക് അവളുടെ ശരീരത്തില്‍ അവകാശമില്ല, അതിന് സമൂഹം സമ്മതിക്കില്ല എന്നതിന് ഉത്തമ ഉദാഹരണമാണ്’ നങ് മ്യൂ സാനിന്റെ അവസ്ഥയെന്നാണ് ഫെമിനിസ്റ്റ് മാഗസീനായ റെയ്ന്‍ ഫോളില്‍ പറയുന്നത്.

Exit mobile version