കാമുകിയുമൊത്ത് ഹോട്ടല്‍മുറിയില്‍ ഉല്ലസിക്കുന്ന ഭര്‍ത്താവിനെ ഭാര്യ കണ്ടാല്‍.? പൂര്‍ണ്ണ നഗ്നനാക്കി യുവാവിനെ കാറിന്റെ മുകളില്‍ ചുറ്റിച്ചു

ബാരാന്‍ക്വില: വിവാഹിതരായ ശേഷവും കാമുകിക്കൊപ്പം കറങ്ങി നടക്കുന്ന ചെറുപ്പക്കാര്‍ ഇനി സൂക്ഷിക്കുക. ഇതാ കൊളംബിയക്കാരനായ യുവാവിന് ഭാര്യ കൊടുത്ത കിടിലന്‍ പണിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ യുവതി അയാളെ കാമുകിക്കൊപ്പം ഹോട്ടല്‍മുറിയിലാണ് കാണുന്നത്. കഴിഞ്ഞില്ലേ കഥ… പിന്നെ ഒന്നും നോക്കിയില്ല.വിചിത്രമായ ശിക്ഷ വിധിച്ച് ഭാര്യ.

ബാരാന്‍ക്വില നഗരത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചാണ് യുവതിയുടെ ഭര്‍ത്താവിനെ കാമുകിയുമൊത്ത് ഭാര്യ കണ്ടത്. പിന്നാലെ ഭാര്യയുടെ കാലില്‍ വീണ് ജൈറോ മാപ്പപേക്ഷിച്ചു. ഏറെ നേരത്തെ വഴക്കിന് ശേഷം ഉപാധികളോടെ മാപ്പ് നല്‍കാമെന്ന് ഭാര്യ സമ്മതിച്ചു. തന്റെ വാഹനത്തിന് മുകളില്‍ നഗ്‌നനായി കയറണമെന്ന നിബന്ധനയാണ് ഭാര്യ മുന്നോട്ടുവെച്ചത്.

ജൈറോയെ പൂര്‍ണ നഗ്‌നാക്കിയ ശേഷം തന്റെ വാഹനത്തിന് മുകളില്‍ കിടത്തി. തുടര്‍ന്ന് പൊരിവെയിലത്ത് നഗരം ചുറ്റിച്ചു. കണ്ടുനിന്ന നാട്ടുകാരും മറ്റ് യാത്രക്കാരും ആദ്യം അമ്പരന്നു. പിന്നാലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലെത്തി. കാര്യമെന്തെന്ന് അറിയാതെ നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. സംഭവം വലിയ വാര്‍ത്തയായതോടെ ജൈറോക്കെതിരെ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന് പോലീസ് കേസെടുത്തു.

Exit mobile version