ലൈംഗിക ആരോപണങ്ങള്‍ വെറും കെട്ടിച്ചമച്ച നുണകള്‍; കവനോവിനോട് ക്ഷമ ചോദിച്ച് ട്രംപ്

കവനോവിനെതിരെ നിരവധി സ്ത്രീകളാണ് ലൈംഗികാരോപണവുമായി രംഗത്തെത്തിയത്

വാഷിംഗ്ടണ്‍: ബ്രെറ്റ് കവനോവിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ ക്ഷമ ചോദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. സുപ്രീംകോടതി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട ബ്രെറ്റ് കവനോവിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ കെട്ടിച്ചമച്ച നുണകളാണെന്ന് ട്രംപ് പറഞ്ഞു.

കവനോവിനെതിരെ നിരവധി സ്ത്രീകളാണ് ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍, ആരോപണങ്ങള്‍ ജുഡീഷ്യറി കമ്മിറ്റി വാദംകേട്ട് തള്ളുകയായിരുന്നു. പിന്നീട് സെനറ്റ് വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടിയതോടെ കവനോവിന്റെ നിയമനം അംഗീകരിക്കപ്പെട്ടു. കവനോവിനെതിരെ എഫ്ബിഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും വിവരങ്ങള്‍ പുറത്തുവിടാന്‍ ഇതുവരെ ട്രംപ് തയ്യാറായിട്ടില്ല.

Exit mobile version