ആദരസൂചകമായി ബ്ലാക്ക് ബെല്‍റ്റ് : വീണ്ടും പ്രസിഡന്റായാല്‍ പാര്‍ലമെന്റില്‍ തയ്ക്വാന്‍ഡോ വേഷത്തിലെത്തുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ : അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തയ്ക്വാന്‍ഡോ ബ്ലാക്ക് ബെല്‍റ്റ്. ലോക തയ്ക്വാന്‍ഡോ അക്കാഡമിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആയ കുക്കിവോണ്‍ ആണ് ആദരസൂചകമായി ട്രംപിന് ബ്ലാക്ക് ബെല്‍റ്റ് സമ്മാനിച്ചത്.

കുക്കിവോണ്‍ പ്രസിഡന്റ് ലീ ഡോങ് സിയോപ്പ് തിങ്കളാഴ്ച ട്രംപിന്റെ ഫ്‌ളോറിഡയിലെ വീട്ടിലെത്തിയാണ് ഉപചാരമര്‍പ്പിച്ചത്. ഇതിനുമുമ്പ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും സമാനരീതിയില്‍ ബ്ലാക്ക് ബെല്‍റ്റ് ലഭിച്ചിരുന്നു. 2013ല്‍ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനിടെ ആയിരുന്നു ഇത്.

ശക്തമായ പ്രതിരോധം തീര്‍ക്കുന്ന കായികാഭ്യാസമാണ് തയ്ക്വാന്‍ഡോയെന്ന് പ്രശംസിച്ച ട്രംപ്,താന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ പാര്‍ലമെന്റില്‍ തയ്ക്വാന്‍ഡോ വേഷത്തിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Exit mobile version