ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് രാജി പ്രഖ്യാപിച്ചു; ഈ കാര്യത്തില്‍ മാത്രം അതീവ ദുഃഖമുണ്ടെന്ന് മേയ്

അതേസമയം ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ കഴിയാത്തതില്‍ അതീവ ദുഃഖമുണ്ടെന്ന് മേയ് പറയുന്നു.

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് രാജി പ്രഖ്യാപിച്ചു. ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് എംപിമാരുടെ പിന്തുണ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രാജിവെച്ചത്. ജൂണ്‍ 7ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവെന്ന നിലയില്‍ നിന്ന് രാജിവക്കുമെന്നും പുതിയ പ്രധാനമന്ത്രിയെ ഉടന്‍ തന്നെ തെരഞ്ഞെടുക്കാനുള്ള വഴിയൊരുക്കുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ കഴിയാത്തതില്‍ അതീവ ദുഃഖമുണ്ടെന്ന് മേയ് പറയുന്നു. തെരേസ മേയുടെ ബ്രെക്സിറ്റ് നടപടികളില്‍ രോഷാകുലയായി ക്യാബിനറ്റിലെ പ്രധാനിയായ ആന്‍ഡ്രിയ ലീഡ്സണ്‍ ബുധനാഴ്ച മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നു.

ഇതേ തുടര്‍ന്ന് മേയുടെ രാജിക്ക് വഴിയൊരുങ്ങിയത്. രാജ്യത്തെ രണ്ടാമത്തെ വനിതാ നേതാവായതില്‍ അഭിമാനമുണ്ടെന്നും തെരേസ വിതുമ്പിക്കൊണ്ട് പറഞ്ഞു. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ആഴ്ചകള്‍ എടുത്തേക്കും. അതുവരെ മേയ് കാവല്‍ പ്രധാനമന്ത്രിയാവാനും സാധ്യത നില്‍ക്കുന്നുണ്ട്.

Exit mobile version