ഇന്ത്യയിലേക്ക് 200 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമായി പറന്നു: പൈലറ്റിനെ ആദരിച്ച് യുകെ പ്രധാനമന്ത്രി

ലണ്ടന്‍: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് പിന്തുണയര്‍പ്പിച്ച് 200 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലേക്ക് എത്തിച്ച പൈലറ്റിനെ ആദരിച്ച് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.

ഖല്‍സ വളണ്ടിയര്‍ കൂടിയായ ജാസ് സിങ്ങിന്റെ സേവനം ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് വിലമതിക്കാനാവാത്തതെന്ന് അദ്ദേഹത്തിന് അയച്ച കത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

‘വിര്‍ജിന്‍ അറ്റ്‌ലാന്റികി’ന്റെ പൈലറ്റാണ് ജാസ് സിങ്. കോവിഡ് രണ്ടാം തരംഗ വ്യാപനം ഇന്ത്യയില്‍ രൂക്ഷമാകുമ്പോള്‍ രാജ്യത്തിന് വേണ്ടി കഴിയുന്നത് ചെയ്യണമെന്നുണ്ടായിരുന്നു.
സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും മറ്റുള്ളവരും വളരെ പെട്ടെന്ന് തന്നെ ഖല്‍സ എയ്ഡ് ഇന്റര്‍നാഷണലിലേക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവനയായി നല്‍കിയത് അത്ഭുതപ്പെടുത്തി.

ഇതേതുടര്‍ന്ന് വിര്‍ജിന്‍ അറ്റ്‌ലാന്റിക്കുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ ഇന്ത്യയിലേക്ക് പറക്കാന്‍ അനുമതിയും നല്‍കി -ജാസ് വ്യക്തമാക്കി.

Exit mobile version