പാത്രം കഴുകുന്നു, അടക്കി വെയ്ക്കുന്നു; മക്കള്‍ അടുക്കളയിലെ തിരക്കിലാണെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

എപ്പോഴും ഫേസ്ബുക്കില്‍ നോക്കി സമയം ചെലവഴിക്കുന്നവര്‍ നമുക്കെല്ലാം മാതൃകയാവുകയാണ് സുക്കര്‍ബര്‍ഗിന്റെ മക്കള്‍ എന്നാണ് ഒരു പക്ഷത്തിന്റെ അഭിപ്രായം.

വാഷിംഗ്ടണ്‍: ‘പാത്രം കഴുകുന്നു, അടക്കി വെയ്ക്കുന്നു’ ഈ പണികള്‍ ഒക്കെ എടുത്ത് അടുക്കളയില്‍ അമ്മയെ സഹായിക്കുകയാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ മക്കള്‍. അദ്ദേഹം തന്നെയാണ് മക്കള്‍ അടുക്കളയിലെ തിരക്കിലാണെന്ന് പറഞ്ഞ് വീഡിയോ പങ്കുവെച്ചത്. മാതൃദിനത്തിലാണ് വീഡിയോ എത്തിയത്. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വീഡിയോ വൈറലായി കഴിഞ്ഞു.

എപ്പോഴും ഫേസ്ബുക്കില്‍ നോക്കി സമയം ചെലവഴിക്കുന്നവര്‍ നമുക്കെല്ലാം മാതൃകയാവുകയാണ് സുക്കര്‍ബര്‍ഗിന്റെ മക്കള്‍ എന്നാണ് ഒരു പക്ഷത്തിന്റെ അഭിപ്രായം. സംഭവം ഏതായാലും അങ്ങ് ക്ലിക്കായ ലക്ഷണമാണ്. മക്കളായ മാക്സും ഓഗസ്റ്റും അടുക്കളയില്‍ അമ്മയെ പാത്രം കഴുകി സഹായിക്കുന്നതാണ് വീഡിയോ.

ഒരാള്‍ സിങ്കിനടുത്തു നിന്ന് സ്പൂണും ഫോര്‍ക്കും കഴുകുന്നു. അടുത്തയാളാവട്ടെ അത് വാങ്ങി ശ്രദ്ധയോടെ അടുക്കി വയ്ക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ അമ്മ പ്രസില്ല ചാന്‍ കഴുകാനായി വീണ്ടും പാത്രം കൊണ്ട് വന്ന് മക്കളെ ഏല്‍പ്പിക്കുന്നുണ്ട്. എന്തായാലും മുഴുവന്‍ സമയവും സൈബര്‍ ലോകത്ത് ജീവിക്കുന്നവര്‍ക്കുള്ള സന്ദേശം കൂടിയാണെന്നാണ് സോഷ്യല്‍മീഡിയ പങ്കുവെയ്ക്കുന്നത്.

Exit mobile version