കാല്‍പ്പനിക കവികളുടെ രാജകുമാരന്‍ ചാള്‍സ് ബോദ്‌ലെയര്‍..! കവിയുടെ ആത്മഹത്യാകുറിപ്പ് ലേലത്തില്‍ വിറ്റത് 2 കോടിക്ക്

പാരിസ്: ചാള്‍സ് ബോദ്‌ലെയര്‍ എന്ന കവിയെ അറിയാത്തവര്‍ വിരളമാണ്. കാല്‍പ്പനിക കവികളില്‍ പ്രമുഖനാണ് ഫ്രഞ്ച് കവി ചാള്‍സ് ബോദ്‌ലെയര്‍. ജീവിതത്തിന്റെ കയറ്റവും ഇറക്കവും അദ്ദേഹത്തിന്റെ കവിതകളില്‍ പ്രതിഫലിച്ചിരുന്നു. 24 ാം വയസില്‍ ചാള്‍സ് തന്റെ പ്രിയ കാമുകിക്ക് എഴുതിയ ആത്മക്കുറിപ്പ് കഴിഞ്ഞ ദിവസം ലേലത്തില്‍ വിറ്റുപോയി. സാമ്പത്തിക ബുദ്ധിമുട്ടുകളും പട്ടിണിയും സഹിക്കാനാക്കുന്നില്ല മരണത്തിലേക്ക് നടന്നുനീങ്ങുന്നതായാണ് കുറിപ്പില്‍ പറയുന്നത്.

രണ്ടുകോടിയോളം രൂപയ്ക്കാണ് (234,000 യൂറോ)ലേലത്തില്‍ വിറ്റത്. 19ാം നൂറ്റാണ്ടില്‍ ജീവിച്ച് കടന്നു പോയ മഹാകവിയെ ലോകം ഇന്നും നെഞ്ചോട് ചേര്‍ത്ത് സ്‌നേഹിക്കുന്നുവെന്നതിന്റെ സാക്ഷ്യപത്രമാണ് ആ വികാരനിര്‍ഭരമായ കുറിപ്പ്.

1845 ജൂണ്‍ 30 നാണ് കാമുകി ഴീനെ ദുവലിന് കത്തെഴുതുന്നത്. ഞാന്‍ മരിക്കുകയാണ്. എനിക്ക് ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ല. ഈ കത്ത് നിനക്ക് കിട്ടുന്നതിനു മുമ്പ് ഞാന്‍ മരിച്ചിരിക്കുമെന്നും ബോദ്ലെയര്‍ കത്തില്‍ കുറിച്ചു. കത്തെഴുതിയതിനു തൊട്ടുപിന്നാലെ കത്തിക്കൊണ്ട് നെഞ്ചില്‍ കുത്തി മുറിവേല്‍പ്പിച്ച് കവി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍ പരിക്കുകള്‍ ഗുരുതരമല്ലാത്താതിനാല്‍ അദ്ദേഹം ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു. 22 കൊല്ലങ്ങള്‍ കൂടി കഴിഞ്ഞ് 46ാം വയസിലായിരുന്നു 1867 ലായിരുന്നു അദ്ദേഹത്തിന്റെ മരണം. അദ്ദേഹത്തിന്റെ അവസാന ദിനങ്ങള്‍ പരിതാപകരമായിരുന്നു താനും. പട്ടിണിയും മാനസികമായ വൃഥകളും മാനസികവും ശാരീരകവുമായി ആരോഗ്യത്തെ ദുര്‍ബമാക്കി. അമിതമായ തോതില്‍ മയക്കുമരുന്ന് ഉപയോഗിച്ചതും മരണം നേരത്തെയാക്കി. 1866 ല്‍ പക്ഷഘാതം വന്നതോടെ ശരീരം പൂര്‍ണമായി തളര്‍ന്നു. 1867 ല്‍ മരിച്ചു.

ജീവിത സാഹചര്യങ്ങള്‍ തന്റെ പേനയിലൂടെ ലോകത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിനായി. തിന്‍മയുടെ പുഷ്പങ്ങള്‍ എന്ന കൃതിയാണ് ബോദ്‌ലെയറെ പ്രസിദ്ധിയുടെ കൊടുമുടിയില്‍ എത്തിച്ചത്. സംഘാടകര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്നിരട്ടി തുകയ്ക്കാണ് ബോദ്‌ലെയറുടെ കത്ത് വിറ്റ് പോയതെന്ന് ഫ്രഞ്ച് വെബ്‌സൈറ്റായ ഒസെനാറ്റ് അറിയിച്ചു. കത്ത് ലേലത്തില്‍ പിടിച്ച വ്യക്തിയുടെ പേര് പുറത്തു വിട്ടിട്ടില്ല

Exit mobile version