പൂച്ചക്കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി

താനെ: പൂച്ചക്കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടുകൊല്ലാനുള്ള ശ്രമം. 32കാരന്‍ സിദ്ദേഷ് പട്ടേല്‍ എന്നയാളാണ് സഹജീവികളോട് ഈ ക്രൂരത കാണിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ഒരു ഹൗസിങ് കോളനിയിലാണ് സംഭവം. പൂച്ചക്കുട്ടികളെ കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നാട്ടുകാരാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. ഒരു കൂട്ടം പൂച്ച കുഞ്ഞുങ്ങളെയാണ് ഇയാള്‍ ജീവനോടെ ചുട്ട്‌കൊല്ലാന്‍ ശ്രമിച്ചത്.

പൂച്ചക്കുട്ടികളെ ഒന്നൊന്നായി എടുത്ത് സിദ്ദേഷ് തീയിലേക്കെടുത്തെറിയുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഐപിസി 429-ാം വകുപ്പ് പ്രകാരമാണ് സിദ്ദേഷിനെതിരെ പോലീസ് കേസെടുത്തത്.

Exit mobile version