ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയതിന് പിന്നാലെ കൂടെ കൂടി, ഒടുവില്‍ പൂച്ചക്കുഞ്ഞിനെ ദത്തെടുത്ത് രക്ഷകന്‍

തുര്‍ക്കിയിലെ ഭൂകമ്പ പ്രദേശത്ത് നിന്നും രക്ഷപ്പെടുത്തിയ പൂച്ചക്കുഞ്ഞിനെ ദത്തെടുത്ത് രക്ഷാപ്രവര്‍ത്തകന്‍. അലി കാക്കസ് എന്നയാളാണ് പൂച്ചയെ ദത്തെടുത്തത്. തന്റെ കൂടെ കൂട്ടിയ പൂച്ചക്കുഞ്ഞിന് അലി കാക്കസ് ‘എന്‍കസ്’ എന്ന പേരുമിട്ടു.

തുര്‍ക്കി ഭാഷയില്‍ ഈ പേരിന് ‘അവശിഷ്ടം’ എന്നാണ് അര്‍ത്ഥം വരുന്നത്. ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയ പൂച്ചക്കുഞ്ഞ് അലി കാക്കസിനെ വിട്ടുപോകാന്‍ വിസമ്മതിച്ചിരുന്നു. ഇൗ സംഭവം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

also read: വീൽ ചെയറിൽ ആഘോഷങ്ങൾക്ക് ഇനി പ്രണവില്ല, ഷഹാനയെ തനിച്ചാക്കി പ്രണവിന് അവസാന യാത്ര; കണ്ണീരോടെ വിടചൊല്ലി നാട്

തുടര്‍ന്നാണ് പൂച്ചയെ കൂടെ കൂട്ടാന്‍ രക്ഷാപ്രവര്‍ത്തകന്‍ തീരുമാനിച്ചത്. തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലും ഫെബ്രുവരി 6നാണ് വന്‍ ഭൂകമ്പം ഉണ്ടായത്. ദശലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരായി.

also read: ജീവിച്ചു കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം, ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും; ഒരിക്കലെങ്കിലും ഈ പ്രിയപെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് സീമ ജി നായര്‍, നൊമ്പരക്കുറിപ്പ്

കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കുഞ്ഞുങ്ങളെയും മൃഗങ്ങളെയും ഉള്‍പ്പെടെ രക്ഷപ്പെടുത്തുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.ഭൂകമ്പത്തില്‍ 45,000-ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്.

Exit mobile version