തന്റെ രാജ്യത്തെ വെറുതെ വിടൂ! ഐഎസ് ഭീകരരോട് ശ്രീലങ്കന്‍ പ്രസിഡന്റ്

ശ്രീലങ്കയിലെ സ്ഫോടനങ്ങളിലൂടെ വെളിവാകുന്നത് ചെറിയ രാജ്യങ്ങളെ ആക്രമിക്കുന്നതിന് ഐഎസ് ഭീകരര്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കൊളംബോ: ശ്രീലങ്കയില്‍ ഉണ്ടായ സ്‌ഫോടന പരമ്പരയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്)ആണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. ശ്രീലങ്കയിലെ സ്ഫോടനങ്ങളിലൂടെ വെളിവാകുന്നത് ചെറിയ രാജ്യങ്ങളെ ആക്രമിക്കുന്നതിന് ഐഎസ് ഭീകരര്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തന്റെ രാജ്യത്തെ വെറുതെവിടണമെന്ന് ആ സംഘടനയോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സംഘം ശ്രീലങ്കക്കാര്‍ വിദേശത്ത് പോയി ഐഎസില്‍ നിന്ന് പരിശീലനം നേടിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

സ്ഫോടനത്തിന് ഉപയോഗിച്ച ബോംബുകള്‍ പ്രാദേശികമായി നിര്‍മ്മിച്ചവയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version