പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായുള്ള പോരാട്ടം..! മലാല യൂസഫ്‌സായിക്ക് ഹാര്‍വാഡ് പുരസ്‌കാരം

ലണ്ടന്‍: മലാല യൂസഫ്‌സായിക്ക് ഹാര്‍വാഡ് പുരസ്‌കാരം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി പോരാടുന്നതിനാണ് മലാലയ്ക്ക് പുരസ്‌കാരം. ഈ വര്‍ഷം ഡിസംബര്‍ ആറിന് നടക്കുന്ന ചടങ്ങില്‍ മലാല പുരസ്‌കാരം ഏറ്റുവാങ്ങും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി പോരാടിയ മലാലക്ക് 2014 ല്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. നൊബേല്‍ പുരസ്‌കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.

മലാലയുടെ പാത വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും മാതൃകയാണെന്ന് പുരസ്‌കാര സമിതി പറഞ്ഞു.

‘ഞാന്‍ ഓരോ സ്ത്രീയുടേയും ഓരോ പെണ്‍കുട്ടിയുടേയും വക്താവായി തന്നെ തുടരും. ഒരു പെണ്‍കുട്ടി വിദ്യാ സമ്പന്നയായിരുന്നാല്‍ ആ രാജ്യത്തെ മാറ്റാന്‍ സാധിക്കും. അങ്ങനെയെങ്കില്‍ 130 കോടിയോളം പെണ്‍കുട്ടികള്‍ക്ക് എത്രമാത്രം മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് ചിന്തിച്ചുനോക്കൂ’ മലാല പറയുന്നു. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ മലാല.

Exit mobile version